നല്ലൊരു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി.സി റോക്കിയുടെ പുതിയ കഥാസമാഹാരമാണ് 'ചിരിവിരിയും കഥകൾ'. പതിനഞ്ച് നർമ്മ കഥകളാണ് ഇതിലെ ഉള്ളടക്കം. റോക്കി ഒരു എഴുത്തുകാരൻ മാത്രമല്ല അറിയപ്പെടുന്ന സോഷ്യൽ ആക്ടിവിസ്റ്റും കൂടിയാണ്. എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങൾ എന്ന ഒരു പുസ്തകം തന്റെ സാമൂഹ്യ ഇടപെടലുകളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.
പരാതികളുടെ തമ്പുരാൻ എന്നാണ് മംഗളം പത്രം റോക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി പത്രമാകട്ടെ പരാതികളുടെ സഹയാത്രികൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. റോക്കിയുടെ പരാതികൾ തീരുന്നില്ലായെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാധ്യമമാകട്ടെ പരാതി പടവാളാക്കിയ റോക്കി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രൊഫസറുമായിരുന്ന ഡോ. എസ്.സീതാരാമൻ ഇദ്ദേഹത്തിന്റെ ക്ലാസ്മേറ്റ് ആയിരുന്നു. സീതാരാമനും റോക്കിയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എഴുത്ത് മനുഷ്യ നന്മയ്ക്ക് വേണ്ടി ആകണം എന്ന ഉറച്ച ബോധ്യമുള്ള നന്മനിറഞ്ഞ എഴുത്തുകാരനാണിദ്ദേഹം. ഇത്തരം എഴുത്തുകാരെ വിരളമായേ ഇന്നത്തെ ലോകത്ത് കാണുന്നുള്ളൂ.
എന്റെ മരണം എന്ന കഥ ഈ സമാഹാരത്തിലെ വേറിട്ടൊരു കഥയാണ്. സ്വന്തം മരണത്തെ സങ്കൽപ്പിച്ച് എഴുതുവാനുള്ള ധീരത കഥാകൃത്ത് ഈ കഥയിൽ പ്രകടിപ്പിച്ചിരിക്കുന്നു. മരണത്തെ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ് വളരെ വിശദമായി വർണ്ണിക്കുന്നു. ഇത് നമ്മെയെല്ലാം മരണത്തെ പ്പറ്റി ഓർമ്മപ്പെടുത്തുന്നതാണ്.
'കാക്കിക്കുള്ളിൽ, നാക്കുണ്ടെങ്കിൽ തൂക്കില്ല, ന്യൂ ജനറേഷൻ, സ്പെല്ലിംഗ് മിസ്റ്റേക്ക്, കട അപ്പനും തല മക്കൾക്കും' എന്ന ഈ അഞ്ച് കഥകളും വളരെ ലളിതമായി കഥ പറയുന്ന ശൈലിയെ വെളിപ്പെടുത്തുന്നു. അതിഗഹനമായ ചിന്തകളൊന്നും ഈ കഥകളിൽ പ്രതീക്ഷിക്കരുത്. നാടോടി കഥകളുടെ നൈർമ്മല്യം കഥാകൃത്തിന്റെ രചനകളുടെ മുഖമുദ്രയായി അനുഭവപ്പെടുന്നു.
'ചിരിവിരിയും കഥകളി'ലൂടെ കടന്നുപോകുന്ന വായനക്കാരന്റെ മനസ്സിലേക്ക് ഗതകാല സ്മരണകൾ ഉണർന്ന് വരാതിരിക്കില്ല. അയത്നവും ലളിതവുമായ ശൈലിയിലൂടെ മനുഷ്യമനസ്സിനെ ആനന്ദസാഗരത്തിൽ ആറാടിക്കുവാൻ കഥാകൃത്തിന് കഴിയുന്നുണ്ട്. സമൂഹത്തിന് നന്മ ചെയ്യുവാൻ പരിശ്രമിക്കുന്ന ശുദ്ധഹൃദയനായ റോക്കിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ ചിരിവിരിയും കഥകൾ ഏറെ സന്തോഷത്തോടെ, സ്നേഹാദരങ്ങളോടെ വായനക്കാർക്കായി സമർപ്പിക്കുന്നു.
Título : ചിരിവിരിയും കഥകൾ
EAN : 9798224067633
Editorial : KP PUBLICATION
El libro electrónico ചിരിവിരിയും കഥകൾ está en formato ePub
¿Quieres leer en un eReader de otra marca? Sigue nuestra guía.
Puede que no esté disponible para la venta en tu país, sino sólo para la venta desde una cuenta en Francia.
Si la redirección no se produce automáticamente, haz clic en este enlace.
Conectarme
Mi cuenta