പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
സമ്പന്നമായ രചനാ മുഹൂർത്തങ്ങളിലൂടെ വൈകാരിക സന്ദർഭങ്ങളിലൂടെ കഥകൾ മുന്നേറുമ്പോൾ, സമൂഹത്തിൽ നാളെ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ പോലും പ്രവചന സ്വഭാവത്തിലൂടെ അവതരിപ്പിക്കാൻ കഥാകാരന് സാധിക്കുന്നു. വായനയെ ഒരു നവ്യമായ അനുഭൂതിയായി മാറ്റാൻ ഇത്തരം എഴുത്തുരീതികൾ സഹായിക്കുന്നുണ്ട്. ഒരു കഥയിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളെയും, ജീവിത സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നിടത്ത് കഥ അനുഭവവേദ്യമായി മാറുന്നതായി തോന്നും.
തീക്ഷ്ണമായ ഹൃദയ വികാരങ്ങളുടെ ആവിഷ്കരണമെന്ന നിലയിൽ മാത്രമല്ല അനുഭവങ്ങളിലെ യാഥാർത്ഥ്യ വിവരണങ്ങൾ കൊണ്ടും, ആഖ്യാനത്തിലെ പുതുമകൾകൊണ്ട് സാധാരണക്കാരന്റെ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന രചനകൾ വായനക്കാരനെ രസകരമായി മുന്നോട്ടു നയിക്കുന്നു. ഭാവനയും യാഥാർത്ഥ്യവും തമ്മിൽ എത്രത്തോളം ശക്തമായ സാദൃശ്യമാണോ ഉള്ളത്. അത്രത്തോളം തന്നെ കഥ വിജയം വരിക്കുന്നതും ഈ പുസ്തകത്തിൽ കാണാം. പ്രണയവും, വിരഹവും, ദേഷ്യവും, സങ്കടവും, മോഹവും, മോഹഭംഗങ്ങളും എല്ലാം മനുഷ്യന് എല്ലാ കാലത്തും എല്ലാ ദേശത്തും ചില ഏറ്റക്കുറച്ചിലുകളോടെ അനുഭവവേദ്യമാകുമെങ്കിലും എല്ലാം ഒരുപോലെ തന്നെയാണ്. എന്നാൽ അതിനെ വായനക്കാരിലേക്ക് കൃത്യതയോടെയും സൂക്ഷ്മതയോടെയും കൂടി പ്രസരിപ്പിക്കാൻ കഴിയുമ്പോൾ രചനകൾ കാലാതീതമാകുകയും, മികച്ചതാവുകയും ചെയ്യുന്നു എന്നതാണ് സത്യം.
Título : ഇന്നു ഞാൻ നാളെ നീ
EAN : 9798224924202
Editorial : KP PUBLICATION
El libro electrónico ഇന്നു ഞാൻ നാളെ നീ está en formato ePub
¿Quieres leer en un eReader de otra marca? Sigue nuestra guía.
Puede que no esté disponible para la venta en tu país, sino sólo para la venta desde una cuenta en Francia.
Si la redirección no se produce automáticamente, haz clic en este enlace.
Conectarme
Mi cuenta